2010, നവംബർ 30, ചൊവ്വാഴ്ച

തുല്യതയില്ലാത്ത മാതൃത്വം



ആ സ്നേഹ മാധുര്യം എന്‍ കണ്ണുകളെ നിറയ്ക്കുന്നു
ആ വിരല്‍ സ്പര്‍ശനങ്ങള്‍ ഇന്നുമെന്നെ തലോടുന്നു
ഉറക്കമില്ലാതെ എത്രയെത്ര രാത്രികള്‍ എനിക്കായ് നീ ചിലവഴിച്ചു
എന്‍ പിഞ്ചു കരങ്ങള്‍ കൊണ്ടെത്രയോ മര്‍ദിച്ചു നിന്നെ ഞാന്‍
എന്‍ ബാല്യ കുസ്രതികള്‍ എത്രയോ ബുദ്ധിമുട്ടിച്ചു നിന്നെ
ഇന്ന് ഞാന്‍ എവിടെയായാലും എനിക്ക് വേണ്ടി
മന്ത്രിക്കുന്ന നിന്‍ പ്രാര്‍ത്ഥനാ മൊഴികള്‍ക്കു പകരമായ്
ഈ ലോകം മുഴുവന്‍ നിന്‍ മുന്നില്‍ സമര്‍പ്പിച്ചാലും
നിന്‍ സ്നേഹ തുലാസിന് സമമാകുകയില്ല അവയൊന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ