2011, ജനുവരി 18, ചൊവ്വാഴ്ച

ഒരുപാട് ഇഷ്ടമാ നിന്നെ എങ്കിലും ....... ?

പ്രവാസി മലയാളിയുടെ മനസ്സില്‍
ഗ്രഹാതുരതത്തിന്റെ മധുരം തുളുമ്പി ...
ബാല്യ - കൌമാര - യൌവ്വന - വാര്‍ധക്യ
ഹൃദയങ്ങളിലെ എന്നത്തേയും കളിത്തോഴിയായ അവള്‍
പ്രക്രതിയുടെ നറുമണം വിതറിക്കൊണ്ട് എത്തി ..
അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സുഹ്രത്തിനെ പോലെ അവള്‍
കാതുകളില്‍ മുഴുനേരം സന്തോഷങ്ങളും പരിഭവങ്ങളും മൊഴിഞ്ഞുകൊന്ടെയിരുന്നു ....
അവളുടെ സ്ഥിര സാന്നിധ്യം ഇവിടെ പല ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും
അവളുടെ മുഖത്ത് ഒന്ന് വെറുപ്പോടെ നോക്കുവാന്‍ പോലും കഴിയുന്നില്ല
കാരണം നിങ്ങളെപ്പോലെ ഞാനും അവളെ ഒരുപാടു സ്നേഹിക്കുന്നു

2010, നവംബർ 30, ചൊവ്വാഴ്ച

തുല്യതയില്ലാത്ത മാതൃത്വംആ സ്നേഹ മാധുര്യം എന്‍ കണ്ണുകളെ നിറയ്ക്കുന്നു
ആ വിരല്‍ സ്പര്‍ശനങ്ങള്‍ ഇന്നുമെന്നെ തലോടുന്നു
ഉറക്കമില്ലാതെ എത്രയെത്ര രാത്രികള്‍ എനിക്കായ് നീ ചിലവഴിച്ചു
എന്‍ പിഞ്ചു കരങ്ങള്‍ കൊണ്ടെത്രയോ മര്‍ദിച്ചു നിന്നെ ഞാന്‍
എന്‍ ബാല്യ കുസ്രതികള്‍ എത്രയോ ബുദ്ധിമുട്ടിച്ചു നിന്നെ
ഇന്ന് ഞാന്‍ എവിടെയായാലും എനിക്ക് വേണ്ടി
മന്ത്രിക്കുന്ന നിന്‍ പ്രാര്‍ത്ഥനാ മൊഴികള്‍ക്കു പകരമായ്
ഈ ലോകം മുഴുവന്‍ നിന്‍ മുന്നില്‍ സമര്‍പ്പിച്ചാലും
നിന്‍ സ്നേഹ തുലാസിന് സമമാകുകയില്ല അവയൊന്നും

2010, ജൂലൈ 20, ചൊവ്വാഴ്ച

സ്വവര്‍ഗ വിവാഹത്തിന് മംഗളാശംസകള്‍ നേരുന്ന കാലമോ ?
ഒടുവില്‍ അര്‍ജന്റീനയിലും സ്വവര്‍ഗ വിവാഹ നിയമം പാസായി . 15 മണിക്കൂര്‍ നീണ്ട വാദ പ്രതിവാദതിനോടുവില്‍ എല്ലാ പ്രേക്ഷകരെയും തത്സമയം ദേശീയ ചാനലില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് നിയമം നിലവില്‍ വരുത്തിയതത്രേ . ഇതിന്റെ സന്തോഷമെന്നോളം വരുന്ന ഓഗസ്റ്റ്‌ 13 നു ഒരു കല്യാണം നടത്താനുള്ള തിരക്കിലാണ് അര്‍ജന്റീന . 34 വര്‍ഷമയി ഒരുമിച്ചു താമസിക്കുന്ന 60 ഉം 61 ഉം ഉള്ള വരന്മാരനു ഈ കല്യാണത്തിലെ നവ ദമ്പതിമാര്‍ . എങ്ങോട്ടാണ് ഈ സമൂഹത്തിന്റെ പോക്ക് എന്നറിയില്ല ............
നതര്‍ലാന്‍റ്, ബെല്‍ജിയം ,ബ്രിട്ടന്‍ ,സ്പയിന്‍ ,കാനഡ , നോര്‍വേ , പോര്‍ച്ചുഗല്‍ , സൌത്ത് ആഫ്രിക്ക , ഐസ് ലാന്‍റ് എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ഇതാ അര്‍ജന്റീനയും .
മുന്‍പ്‌ കളിഫോര്‍നിയക്കാരിമാരായ റോബിനും ,ടയെനയും അമേരിക്കന്‍ സുപ്രിം കോടതിവരെ ഈ സ്വവര്‍ഗ വിവാഹ നിയമം നടപ്പില്‍ കൊണ്ടുവരാന്‍ വേണ്ടി പോരാടിയത്രേ . ഒടുവില്‍ അവര്‍ വിജയിക്കുകയും ആ വധുക്കള്‍ തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു . ഈ വിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് മുമ്പ് തന്നെ 50 വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന 80 വയസ്സ് പ്രായമുള്ള ഫിളിസും , ടെല്ലും എന്നറിയപ്പെടുന്ന 2 വൃദ്ധകള്‍ ആയിരുന്നു കാലിഫോര്‍ണിയയിലെ ആദ്യത്തെ നവദംബതിമാര്‍.
ഇനി 2005 ല്‍ ബിട്ടനില്‍ ഈ നിയമം നിലവില്‍ വന്നപ്പോള്‍ ഈ രൂപത്തില്‍ വിവാഹം കഴിച്ചത് ചില്ലറക്കാരല്ല . സ്വവര്‍ഗനുരഗിയായ
ആന്ജലെ ഈഗിള്‍ എന്ന വനിതാ മന്ത്രിയാ ടെലികോം എന്‍ജിനിയര്‍ ആയ മരിയ എക്സലിനെ വിവാഹം ചെയ്തത് .വിവാഹനാളില്‍
പുരുഷ വേഷമിട്ട ആന്ജലെ വധുവിനെ മുത്തമിട്ടു സ്വീകരിച്ചത്രേ ...
ബ്രിട്ടനില്‍ ട്രഷറി വകുപ്പ് മന്ത്രിയാണെങ്കില്‍ ഐസ് ലാന്‍ഡില്‍ പ്രധാന മന്ത്രിയാ ഈ കര്‍മം ചെയ്തത് . രാജ്യത്തു സ്വ വര്‍ഗ വിവാഹ നിയമം വന്ന ഒന്നാം തിയതിയില്‍ തന്നെ ഇയാള്‍ ഇയാളുടെ പൂര്‍വ കാല സ്വവര്‍ഗ കാമുകനെ വിവാഹം കഴിച്ചത്രേ .
ഇതൊക്കെ പോട്ടെ നമ്മുടെ ഇന്ത്യയിലും അവസ്ഥ മറ്റൊന്നുമല്ല . വലിയ പ്രതിശേദങ്ങള്‍ ഉണ്ടായിട്ടും ഡല്‍ഹി ഹൈകോടതി ഇതിനു അനൂകൂലമായ വിധി പുറത്തുവിട്ടത് നാം അറിഞ്ഞതാണല്ലോ ? അത് പോലെ 2 സ്വീഡിഷ് വനിതകള്‍ക്ക് ഹൈന്ദവ ആചാര പ്രകാരം നിക്കാഹു ചെയ്തു കൊടുത്ത പൂജാരിമാരും നമ്മുടെ നാട്ടിലുണ്ടയതാണല്ലോ ...... പരിതാപകരം എന്തൊക്കെയ ഇനി വരാനിരിക്കുന്നത്
ദൈവത്തിനറിയാം .............
ലൈംഗീകമായി കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹം അവിടേക്ക് നിയോഗിച്ച പ്രവാചകന്‍ അവരെ തിരുത്തുവാന്‍ ഒരുപാടു ശ്രമിച്ചു
അദ്ധേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാത്ത ആ സമൂഹത്തെ ദൈവം നശിപ്പിച്ച ചരിത്രം നമ്മുടെ ഈ സമൂഹത്തിനു മുന്ബിലുണ്ടയിട്ടും
അതിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന ഈ ജനതയ്ക്ക് നേരെ ദൈവം എന്താണാവോ നടത്താന്‍ പോകുന്ന ശിക്ഷ ..... (ദൈവമേ നിന്റെ കാവല്‍ മാത്രം )
പ്രക്രതിയിലെ എല്ലാ വസ്തുക്കളെയും ഇണകളോട് കൂടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത് . എല്ലാ ജീവ സമൂഹങ്ങളും നില നില്‍ക്കുന്നത് തന്നെ
ഇണ ചേര്‍ന്നുള്ള ജീവിതം കൊണ്ട് തന്നെ പക്ഷെ മ്രഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സ്വന്തം ഇണയെ പോലും തിരിച്ചറിയാന്‍ കഴിയാത്ത ഉത്തമ സൃഷ്ടികളായ മനുഷ്യന്‍ എത്ര അറിവ് നേടിയാലും തിര്ച്ചരിവ് നഷ്ടപ്പെട്ടാല്‍ എന്താ ചെയ്ക ......
അറിവ് എന്നാല്‍ തിരിച്ചറിയാനും തിരുതാനുമുള്ളതാകണം
ഇത്തരം പാപങ്ങളെ ദൈവമേ നീ തുടച്ചു നീക്കേണമേ

2010, ജൂൺ 7, തിങ്കളാഴ്‌ച

ആള്‍ ദൈവങ്ങള്‍ക്ക് ഒരു പാഠം


ഈശ്വരനെ തിരിച്ചറിയാത്ത മനുഷ്യന്‍ .......................
ജീവിതത്തിന്റെ വിവിത് ഘട്ടങ്ങളില്‍ ഉണ്ടാകുന്ന സുഖ ദുഖങ്ങളില്‍ മനുഷ്യന്‍ തന്റെ യഥാര്‍ത്ഥ ദൈവത്തെ
മനസ്സിലക്കിയിരുന്നെങ്ങില്‍ ഇന്ന് നമ്മുടെ നാട്ടില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ദൈവങ്ങളുടെ ചൂഷണത്തെ
തിരിച്ചറിയാന്‍ സാധിച്ചേനെ . മുപ്പതു മുക്കോടി ദൈവങ്ങളുള്ള നാമുടെ രാജ്യത്തു ഏതൊരു അണ്ടനും അവനു
ദിവ്യത്വം ഉണ്ടെന്നു പറഞ്ഞാലും അവന്റെയും പിന്നില്‍ ആളുകള്‍ കൂടുന്ന ഒരു കാലഘട്ടമാണ് ഇന്ന്.
സമൂഹത്തില്‍ ജീവിക്കുന്ന അഭ്യസ്ത വിദ്യരായ ആളുകള്‍ പോലും അവരുടെ കാല്‍കീഴില്‍ അണിനിരക്കുന്ന
ദയനീയമായ അവസ്ഥ വളരെ പരിതാപകരം.
ലോകത്ത് മനുഷ്യന്‍ നിലവില്‍ വന്ന കാലം മുതല്‍ അവനോടൊപ്പം നിലവിലുണ്ടായിരുന്ന ഒരു കാര്യമാണ്
അന്തവിശ്വാസം . അതുകൊണ്ട് തന്നെ സര്‍വലോക രക്ഷിതാവായ സൃഷ്ടാവ് ലോകത്ത് നിലവില്‍ വന്ന ഓരോ
സമുതയതിലെക്കും അവനെ മാത്രം ആരാധിക്കുക എന്നാ സന്ദേശവുമായി അയച്ചിരുന്നു . അങ്ങനെ നിലവില്‍
വന്നെ ഓരോ പ്രവാചകന്മാരെയും ധിക്കരിച്ച സമുദായത്തെ നശിപ്പിച്ച കഥകളും നാം ചരിത്രത്തില്‍ നിന്നും
മനസ്സിലാക്കിയിട്ടുണ്ട്.
ആ പ്രവാചക സമൂഹത്തിലെ അവസാന കണ്ണിയായ മുഹമ്മദ്‌ (സ) അദ്ദേഹത്തിന് നല്‍കിയ ഖുര്‍ആന്‍ ഇതാണ്
ഇന്ന് ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ ദൈവത്തെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം . ഭുമിയില്‍ സ്രഷ്ടാവ്
ഇഷ്ടപ്പെടുന്ന രൂപത്തില്‍ മനുഷ്യന്‍ ജീവിക്കനമെങ്ങില്‍ നാം ഖുരനിലേക്ക് മടങ്ങണം .
വിശുദ്ധ ഖുറാനില്‍ ഇന്ന് നാം ഈ ലോകത്ത് കാണുന്ന കള്ളാ ദൈവങ്ങള്‍ക്ക് ഒരു പാഠമായി ഒരു തെളിവ് കാണാന്‍
കഴിയും .തന്നു ദൈവമെന്നു വാദിച്ച ഫിരോന്‍ എന്ന ഭരണാധികാരിയെ അല്ലാഹു നശിപ്പിച്ചതിന് ശേഷം അവന്റെ ജടത്തെ
ലോകാവസാനം വരെയുള്ള കപട ദൈവങ്ങള്‍ക്ക് ദ്ര്ഷ്ടാന്തമായി നിലനിര്‍ത്തും എന്ന് ഖുറാനില്‍ നമുക്ക് കാണാന്‍
കഴിയും . അധ്യായം യുനുസില്‍ നമുക്ക് കാണാം ."എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീയൊരു ദ്ര്ഷ്ട്ടാന്തമാകുന്നതിനു
വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപെടുത്തി എടുക്കുന്നതാണ് . തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ
ദ്ര്ഷ്ട്ടാന്തത്തില്‍ അശ്രധരാണ്...........

2009, ജൂൺ 16, ചൊവ്വാഴ്ച

ക്ഷണികമാം നാടകം


പൊഴിയുന്നു ഓരോരൊ നിമിഷങ്ങള്‍ നമ്മുടെ
അടുക്കുന്നു നാം അനന്തമാം ലോകത്തിനരികിലായ്
ഒഴുകുന്ന സാഗര തിരകളെ പോലെ നാം
അടുക്കുന്നു നാം അനന്തമാം ലോകത്തിനരികിലായ്.....
മടങ്ങണം നാം സ്രിഷ്ടവിലെക്കായ്‌ നിശ്ചയം
തീര്‍ക്കണം നാം ഈ ലോക ജീവിതം നന്മയാല്‍
വഴങ്ങണം നാം അന്ജുനേരം നാഥന്റെ മുന്നിലായ്
ലഭിചീടും നമുക്ക് പരലോക സന്തോഷം ...
മരണം ക്ഷണിക്കാതെ എത്തുന്ന ഒരു അതിഥി പോല്‍ വന്നീടും
തീര്‍ന്നീടും നമ്മുടെ ഈ ക്ഷണികാമാം നാടകം
ശ്രമിക്കണം പരലോക സുഖത്തിനായ് ഇവിടെ നാം
തേടണം പൊറുക്കുവാന്‍ ചെയ്തുള്ള പാപങ്ങള്‍ ......

2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

ഹേ! പ്രവാസി എവിടെ നിനക്കൊരു ജീവിതം?

സമ്പത്ത് എന്ന മോഹവുമായി ഫ്ലൈറ്റില്‍ കയറിയ അമ്പതു ശതമാനം ആളുകളുടെയും സാമ്പത്തിക മേഘലയില്‍ ഉന്നതി ഉണ്ടായിട്ടുണ്ടെങ്ങിലും അവരുല്‍പെടുന്ന 90% പ്രവാസികളുടെയും ജീവിതം വളരെ പ്രയാസവും ബുദ്ധിമുട്ടുള്ളതുമാണ് . നാട്ടില്‍ സ്വന്തമായൊരു വീട്, മകളുടെ വിവാഹം , കട ബാധ്യത വീടല്‍ തുടങ്ങിയ പല ലക്ശ്യങ്ങള്‍ നിറവേറ്റാന്‍ പതിനായിരങ്ങള്‍ മുടക്കിയാണ് ആളുകള്‍ പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് . തുടക്കത്തില്‍ മു‌ന്നോ നാലോ വര്‍ഷങ്ങള്‍ മാത്രം നിന്നു ലക്ശ്യങ്ങള്‍ നിറവേറ്റി തിരിച്ചു നാട്ടില്‍ തന്നെ സ്ഥിരമാകണം എന്നൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്‌ എന്നാല്‍ അത് ഭുരിഭാഗം ആളുകള്കും കഴിയാതെ പോകുന്നു .
പ്രവാസികള്‍ നാട്ടിലും വിദേശത്തുമായി ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു .പ്രതിസന്തികള്‍ മൂലം അവന്‍ മനശാന്തി തേടുന്ന ഒരു അവസ്ഥയാണ്‌ നിലവിലുള്ളത് .സ്വന്തം നാട്ടില്‍ ചെയ്താല്‍ അഭിമാനത്തിന് ക്ഷതം എല്ക്കുമെന്നു കരുതിയിരുന്ന ജോലികള്‍ ഒരു അടിമയെ പോലെ വളരെ വേദനകള്‍ സഹിച്ചു കൊണ്ട് ചെയ്യാന്‍ നിര്‍ബന്ധിധനകുന്നു എണ്ണ ഒരു അവസ്ഥയാണ്‌ നിലവിലുള്ളത് .സ്വന്തം കുടുംബ അംഗങ്ങളെ വിട്ടു മുന്നും നാലും വര്‍ഷങ്ങളിലെ ദിവസങ്ങളില്‍ ഉറക്കത്തിന്റെ സമയം ഒഴിച്ചുള്ള മുഴുവന്‍ സമയങ്ങളിലും ജോലിയില്‍ മുഴുകി ഒരു പനി വന്നാല്‍ പോലും ലീവ് എടുക്കാതെ കഷ്ട്ടപ്പെടുന്ന ഒരു അവസ്ഥയാണ്‌ നാം കാണുന്നത് . അവന്‍ സമ്പാദിക്കുന്ന കാശു നാട്ടിലുള്ളവര്‍ ദുര്‍വ്യയം ചെയ്തു തുലക്കുന്ന നിലയാണ് ഇന്നു ഉള്ളത് .അത്പോലെ ഭുരിഭാഗം പ്രവാസികളുടെ ദാമ്പത്യ ജീവിതം ഇന്നു തകര്‍ന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത‍കളാണ് ഇന്നു വാര്‍ത്ത‍മാധ്യമങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത് .അതുകൊണ്ട് സ്വദേശത്തും വിദേശത്തും പ്രവാസികള്‍ വേദനിച്ചു കഴിയുകയാണ് . അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു ലീവിന് നാട്ടില്‍ എത്തിയാല്‍ അവന്‍ ലീവിന്റെ കാലാവധി തീരും മുമ്പു തിരിച്ചു പ്രവാസ ജീവിതത്തിലേക്ക് തിരികെ വരുന്നു . കാരണം അവന്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ കാണുന്ന ആളുകള്‍ മുഴുവന്‍ ചോദിക്കുന്ന ചോദ്യം "ഇപ്പോള ഇനി തിരിച്ചു?" എന്നാകുന്നു അതുപോലെ ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ ഉണ്ടാകുന്ന ബന്ധു മിത്രാധികളുടെ വഴക്കുകളും അസുയകളും പ്രശ്നങ്ങളും അവനെ വളരെ വേഗം തന്നെ തിരിച്ചു പ്രവാസത്തിലേക്ക് എത്തിക്കുന്നു .എങ്ങനെയുള്ള പല കാരണങ്ങള്‍ ആകാം പ്രവാസികളെ പത്തും ഇരുപതും കൊല്ലം വിദേശത്ത് തന്നെ പിടിച്ചു നിര്‍ത്തുന്നത് .
ഇനി പല പ്രവാസികളുടെയും കഥകളില്‍ നമുക്കു ഗുണ പാഠങ്ങള്‍ ഉണ്ട്.പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നാട്ടില്‍ മടങ്ങിയെത്തിയ ആള്‍ക്ക് സ്വന്തം ഭാര്യയെ സഹോദരിമാര്‍ പറഞ്നുകൊടുക്കേണ്ട ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് പ്രവാസ ജീവിതം ഇന്നു.അതുപോലെ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്കു തിരിക്കുന്നതിന്റെ തലേന്ന് മരണപെട്ടുപോയ വാര്‍ത്തയും നാം കേള്‍ക്കുന്നു. ഓരോ തവണയും ലീവിന് പോകുമ്പോള്‍ വളരെ മുന്തിയ പല വസ്തുക്കള്‍ അവന്‍ നാട്ടിലേക്കു കൊണ്ട് പോകുന്നു .ലീവ് കഴിഞ്ഞു തിരികെ വരുമ്പോള്‍ പുതിയ പ്രശ്നങ്ങളും കൊണ്ടാണ് വരുന്നത്. പിന്നെ അത് നേടാനായി വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കണം .പിന്നെ ഹേ പ്രവാസി നിനക്ക് ഇനിഎപ്പോഴാ ഒരു സന്തുഷ്ട്ട ജീവിതം.
സാജിദ് കൊച്ചി