2009, ജൂൺ 16, ചൊവ്വാഴ്ച

ക്ഷണികമാം നാടകം


പൊഴിയുന്നു ഓരോരൊ നിമിഷങ്ങള്‍ നമ്മുടെ
അടുക്കുന്നു നാം അനന്തമാം ലോകത്തിനരികിലായ്
ഒഴുകുന്ന സാഗര തിരകളെ പോലെ നാം
അടുക്കുന്നു നാം അനന്തമാം ലോകത്തിനരികിലായ്.....
മടങ്ങണം നാം സ്രിഷ്ടവിലെക്കായ്‌ നിശ്ചയം
തീര്‍ക്കണം നാം ഈ ലോക ജീവിതം നന്മയാല്‍
വഴങ്ങണം നാം അന്ജുനേരം നാഥന്റെ മുന്നിലായ്
ലഭിചീടും നമുക്ക് പരലോക സന്തോഷം ...
മരണം ക്ഷണിക്കാതെ എത്തുന്ന ഒരു അതിഥി പോല്‍ വന്നീടും
തീര്‍ന്നീടും നമ്മുടെ ഈ ക്ഷണികാമാം നാടകം
ശ്രമിക്കണം പരലോക സുഖത്തിനായ് ഇവിടെ നാം
തേടണം പൊറുക്കുവാന്‍ ചെയ്തുള്ള പാപങ്ങള്‍ ......

2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

ഹേ! പ്രവാസി എവിടെ നിനക്കൊരു ജീവിതം?

സമ്പത്ത് എന്ന മോഹവുമായി ഫ്ലൈറ്റില്‍ കയറിയ അമ്പതു ശതമാനം ആളുകളുടെയും സാമ്പത്തിക മേഘലയില്‍ ഉന്നതി ഉണ്ടായിട്ടുണ്ടെങ്ങിലും അവരുല്‍പെടുന്ന 90% പ്രവാസികളുടെയും ജീവിതം വളരെ പ്രയാസവും ബുദ്ധിമുട്ടുള്ളതുമാണ് . നാട്ടില്‍ സ്വന്തമായൊരു വീട്, മകളുടെ വിവാഹം , കട ബാധ്യത വീടല്‍ തുടങ്ങിയ പല ലക്ശ്യങ്ങള്‍ നിറവേറ്റാന്‍ പതിനായിരങ്ങള്‍ മുടക്കിയാണ് ആളുകള്‍ പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് . തുടക്കത്തില്‍ മു‌ന്നോ നാലോ വര്‍ഷങ്ങള്‍ മാത്രം നിന്നു ലക്ശ്യങ്ങള്‍ നിറവേറ്റി തിരിച്ചു നാട്ടില്‍ തന്നെ സ്ഥിരമാകണം എന്നൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്‌ എന്നാല്‍ അത് ഭുരിഭാഗം ആളുകള്കും കഴിയാതെ പോകുന്നു .
പ്രവാസികള്‍ നാട്ടിലും വിദേശത്തുമായി ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു .പ്രതിസന്തികള്‍ മൂലം അവന്‍ മനശാന്തി തേടുന്ന ഒരു അവസ്ഥയാണ്‌ നിലവിലുള്ളത് .സ്വന്തം നാട്ടില്‍ ചെയ്താല്‍ അഭിമാനത്തിന് ക്ഷതം എല്ക്കുമെന്നു കരുതിയിരുന്ന ജോലികള്‍ ഒരു അടിമയെ പോലെ വളരെ വേദനകള്‍ സഹിച്ചു കൊണ്ട് ചെയ്യാന്‍ നിര്‍ബന്ധിധനകുന്നു എണ്ണ ഒരു അവസ്ഥയാണ്‌ നിലവിലുള്ളത് .സ്വന്തം കുടുംബ അംഗങ്ങളെ വിട്ടു മുന്നും നാലും വര്‍ഷങ്ങളിലെ ദിവസങ്ങളില്‍ ഉറക്കത്തിന്റെ സമയം ഒഴിച്ചുള്ള മുഴുവന്‍ സമയങ്ങളിലും ജോലിയില്‍ മുഴുകി ഒരു പനി വന്നാല്‍ പോലും ലീവ് എടുക്കാതെ കഷ്ട്ടപ്പെടുന്ന ഒരു അവസ്ഥയാണ്‌ നാം കാണുന്നത് . അവന്‍ സമ്പാദിക്കുന്ന കാശു നാട്ടിലുള്ളവര്‍ ദുര്‍വ്യയം ചെയ്തു തുലക്കുന്ന നിലയാണ് ഇന്നു ഉള്ളത് .അത്പോലെ ഭുരിഭാഗം പ്രവാസികളുടെ ദാമ്പത്യ ജീവിതം ഇന്നു തകര്‍ന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത‍കളാണ് ഇന്നു വാര്‍ത്ത‍മാധ്യമങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത് .അതുകൊണ്ട് സ്വദേശത്തും വിദേശത്തും പ്രവാസികള്‍ വേദനിച്ചു കഴിയുകയാണ് . അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു ലീവിന് നാട്ടില്‍ എത്തിയാല്‍ അവന്‍ ലീവിന്റെ കാലാവധി തീരും മുമ്പു തിരിച്ചു പ്രവാസ ജീവിതത്തിലേക്ക് തിരികെ വരുന്നു . കാരണം അവന്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ കാണുന്ന ആളുകള്‍ മുഴുവന്‍ ചോദിക്കുന്ന ചോദ്യം "ഇപ്പോള ഇനി തിരിച്ചു?" എന്നാകുന്നു അതുപോലെ ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ ഉണ്ടാകുന്ന ബന്ധു മിത്രാധികളുടെ വഴക്കുകളും അസുയകളും പ്രശ്നങ്ങളും അവനെ വളരെ വേഗം തന്നെ തിരിച്ചു പ്രവാസത്തിലേക്ക് എത്തിക്കുന്നു .എങ്ങനെയുള്ള പല കാരണങ്ങള്‍ ആകാം പ്രവാസികളെ പത്തും ഇരുപതും കൊല്ലം വിദേശത്ത് തന്നെ പിടിച്ചു നിര്‍ത്തുന്നത് .
ഇനി പല പ്രവാസികളുടെയും കഥകളില്‍ നമുക്കു ഗുണ പാഠങ്ങള്‍ ഉണ്ട്.പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നാട്ടില്‍ മടങ്ങിയെത്തിയ ആള്‍ക്ക് സ്വന്തം ഭാര്യയെ സഹോദരിമാര്‍ പറഞ്നുകൊടുക്കേണ്ട ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് പ്രവാസ ജീവിതം ഇന്നു.അതുപോലെ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്കു തിരിക്കുന്നതിന്റെ തലേന്ന് മരണപെട്ടുപോയ വാര്‍ത്തയും നാം കേള്‍ക്കുന്നു. ഓരോ തവണയും ലീവിന് പോകുമ്പോള്‍ വളരെ മുന്തിയ പല വസ്തുക്കള്‍ അവന്‍ നാട്ടിലേക്കു കൊണ്ട് പോകുന്നു .ലീവ് കഴിഞ്ഞു തിരികെ വരുമ്പോള്‍ പുതിയ പ്രശ്നങ്ങളും കൊണ്ടാണ് വരുന്നത്. പിന്നെ അത് നേടാനായി വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കണം .പിന്നെ ഹേ പ്രവാസി നിനക്ക് ഇനിഎപ്പോഴാ ഒരു സന്തുഷ്ട്ട ജീവിതം.
സാജിദ് കൊച്ചി

2009, ഏപ്രിൽ 19, ഞായറാഴ്‌ച

സ്രഷ്ടാവ് (ദൈവം)- ഖുറാനില്‍

ദൈവം അവനാകുന്നു നിങ്ങള്‍ക് വേണ്ടി ഭുമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ടു ഉപരിലോകത്തെ സംവിതനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെ പറ്റിയും അറിവുള്ളവനാണ്.(2:29)
സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത നിന്റെ അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക .(87:1,2)
പറയുക "കാര്യം ദൈവം അവന്‍ ഏകനാണ് എന്നാകുന്നു . അവന്‍ ഏവര്‍ക്കും ആശ്രയമുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല .( ആരുടേയും സന്തതിയായി ) ജനിച്ചിട്ടുമില്ല .അവന് തുല്യനായി ആരും തന്നെയില്ല .(112:1-4)