

ഒടുവില്‍ അര്‍ജന്റീനയിലും സ്വവര്‍ഗ വിവാഹ നിയമം പാസായി . 15 മണിക്കൂര്‍ നീണ്ട വാദ പ്രതിവാദതിനോടുവില്‍ എല്ലാ പ്രേക്ഷകരെയും തത്സമയം ദേശീയ ചാനലില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് നിയമം നിലവില്‍ വരുത്തിയതത്രേ . ഇതിന്റെ സന്തോഷമെന്നോളം വരുന്ന ഓഗസ്റ്റ് 13 നു ഒരു കല്യാണം നടത്താനുള്ള തിരക്കിലാണ് അര്‍ജന്റീന . 34 വര്‍ഷമയി ഒരുമിച്ചു താമസിക്കുന്ന 60 ഉം 61 ഉം ഉള്ള വരന്മാരനു ഈ കല്യാണത്തിലെ നവ ദമ്പതിമാര്‍ . എങ്ങോട്ടാണ് ഈ സമൂഹത്തിന്റെ പോക്ക് എന്നറിയില്ല ............
നതര്‍ലാന്‍റ്, ബെല്‍ജിയം ,ബ്രിട്ടന്‍ ,സ്പയിന്‍ ,കാനഡ , നോര്‍വേ , പോര്‍ച്ചുഗല്‍ , സൌത്ത് ആഫ്രിക്ക , ഐസ് ലാന്‍റ് എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ഇതാ അര്‍ജന്റീനയും .
മുന്‍പ് കളിഫോര്‍നിയക്കാരിമാരായ റോബിനും ,ടയെനയും അമേരിക്കന്‍ സുപ്രിം കോടതിവരെ ഈ സ്വവര്‍ഗ വിവാഹ നിയമം നടപ്പില്‍ കൊണ്ടുവരാന്‍ വേണ്ടി പോരാടിയത്രേ . ഒടുവില്‍ അവര്‍ വിജയിക്കുകയും ആ വധുക്കള്‍ തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു . ഈ വിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് മുമ്പ് തന്നെ 50 വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന 80 വയസ്സ് പ്രായമുള്ള ഫിളിസും , ടെല്ലും എന്നറിയപ്പെടുന്ന 2 വൃദ്ധകള്‍ ആയിരുന്നു കാലിഫോര്‍ണിയയിലെ ആദ്യത്തെ നവദംബതിമാര്‍.
ഇനി 2005 ല്‍ ബിട്ടനില്‍ ഈ നിയമം നിലവില്‍ വന്നപ്പോള്‍ ഈ രൂപത്തില്‍ വിവാഹം കഴിച്ചത് ചില്ലറക്കാരല്ല . സ്വവര്‍ഗനുരഗിയായ
ആന്ജലെ ഈഗിള്‍ എന്ന വനിതാ മന്ത്രിയാ ടെലികോം എന്‍ജിനിയര്‍ ആയ മരിയ എക്സലിനെ വിവാഹം ചെയ്തത് .വിവാഹനാളില്‍
പുരുഷ വേഷമിട്ട ആന്ജലെ വധുവിനെ മുത്തമിട്ടു സ്വീകരിച്ചത്രേ ...
ബ്രിട്ടനില്‍ ട്രഷറി വകുപ്പ് മന്ത്രിയാണെങ്കില്‍ ഐസ് ലാന്‍ഡില്‍ പ്രധാന മന്ത്രിയാ ഈ കര്‍മം ചെയ്തത് . രാജ്യത്തു സ്വ വര്‍ഗ വിവാഹ നിയമം വന്ന ഒന്നാം തിയതിയില്‍ തന്നെ ഇയാള്‍ ഇയാളുടെ പൂര്‍വ കാല സ്വവര്‍ഗ കാമുകനെ വിവാഹം കഴിച്ചത്രേ .
ഇതൊക്കെ പോട്ടെ നമ്മുടെ ഇന്ത്യയിലും അവസ്ഥ മറ്റൊന്നുമല്ല . വലിയ പ്രതിശേദങ്ങള്‍ ഉണ്ടായിട്ടും ഡല്‍ഹി ഹൈകോടതി ഇതിനു അനൂകൂലമായ വിധി പുറത്തുവിട്ടത് നാം അറിഞ്ഞതാണല്ലോ ? അത് പോലെ 2 സ്വീഡിഷ് വനിതകള്‍ക്ക് ഹൈന്ദവ ആചാര പ്രകാരം നിക്കാഹു ചെയ്തു കൊടുത്ത പൂജാരിമാരും നമ്മുടെ നാട്ടിലുണ്ടയതാണല്ലോ ...... പരിതാപകരം എന്തൊക്കെയ ഇനി വരാനിരിക്കുന്നത്
ദൈവത്തിനറിയാം .............
ലൈംഗീകമായി കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹം അവിടേക്ക് നിയോഗിച്ച പ്രവാചകന്‍ അവരെ തിരുത്തുവാന്‍ ഒരുപാടു ശ്രമിച്ചു
അദ്ധേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാത്ത ആ സമൂഹത്തെ ദൈവം നശിപ്പിച്ച ചരിത്രം നമ്മുടെ ഈ സമൂഹത്തിനു മുന്ബിലുണ്ടയിട്ടും
അതിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന ഈ ജനതയ്ക്ക് നേരെ ദൈവം എന്താണാവോ നടത്താന്‍ പോകുന്ന ശിക്ഷ ..... (ദൈവമേ നിന്റെ കാവല്‍ മാത്രം )
പ്രക്രതിയിലെ എല്ലാ വസ്തുക്കളെയും ഇണകളോട് കൂടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത് . എല്ലാ ജീവ സമൂഹങ്ങളും നില നില്‍ക്കുന്നത് തന്നെ
ഇണ ചേര്‍ന്നുള്ള ജീവിതം കൊണ്ട് തന്നെ പക്ഷെ മ്രഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സ്വന്തം ഇണയെ പോലും തിരിച്ചറിയാന്‍ കഴിയാത്ത ഉത്തമ സൃഷ്ടികളായ മനുഷ്യന്‍ എത്ര അറിവ് നേടിയാലും തിര്ച്ചരിവ് നഷ്ടപ്പെട്ടാല്‍ എന്താ ചെയ്ക ......
അറിവ് എന്നാല്‍ തിരിച്ചറിയാനും തിരുതാനുമുള്ളതാകണം
ഇത്തരം പാപങ്ങളെ ദൈവമേ നീ തുടച്ചു നീക്കേണമേ